പോത്ത് വിരണ്ടോടി; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനടക്കം നാലുപേര്‍ക്ക് കുത്തേറ്റു
Updated: Dec 10, 2025, 13:11 IST
വളഞ്ഞവട്ടത്ത് ഒരാളുടെ വീട്ടില്‍ വളർത്തുന്ന പോത്താണ് ആക്രമണം നടത്തിയത്. പോത്തിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.
പത്തനംതിട്ട: തിരുവല്ലയില്‍ പോത്ത് വിരണ്ടോടി നാലുപേരെ കുത്തി. പരിക്കേറ്റവരില്‍ ഒരാള്‍ ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ്.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ 11 മണിയോടുകൂടിയായിരുന്നു സംഭവം. വളഞ്ഞവട്ടത്ത് ഒരാളുടെ വീട്ടില്‍ വളർത്തുന്ന പോത്താണ് ആക്രമണം നടത്തിയത്. പോത്തിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.
tRootC1469263">പോത്ത് കെട്ട് പൊട്ടിച്ച് വിരണ്ടോടുകയായിരുന്നുവെന്നാണ് വിവരം. ഇതിനെ നാട്ടുകാർ കീഴ്‌പ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്.
.jpg)

