വാക്കുകള്‍ക്ക് വിവരിക്കാന്‍ കഴിയുന്നതിനപ്പുറമാണ് അനുഭവിച്ച വേട്ടയാടലിന്റെ ക്രൂരത: പരോക്ഷ മറുപടിയുമായി വീണാ ജോര്‍ജ്

veena

വാക്കുകള്‍ക്ക് വിവരിക്കാന്‍ കഴിയുന്നതിനപ്പുറമാണ് അനുഭവിച്ച വേട്ടയാടലിന്റെ ക്രൂരത.

മന്ത്രിയായിരിക്കെ നേരിട്ട വേട്ടയാടലുകള്‍ ചൂണ്ടിക്കാണിച്ച് ആരോഗ്യമന്ത്രി കെ മുരളീധരന് പരോക്ഷ മറുപടിയുമായി മുന്‍ മന്ത്രി വീണാ ജോര്‍ജ്. വാക്കുകള്‍ക്ക് വിവരിക്കാന്‍ കഴിയുന്നതിനപ്പുറമാണ് അനുഭവിച്ച വേട്ടയാടലിന്റെ ക്രൂരത എന്ന് ചൂണ്ടിക്കാണിച്ചാണ് വീണ ജോര്‍ജ് തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ ഓരോന്നായി പറഞ്ഞിരിക്കുന്നത്. വ്യക്തിയധിക്ഷേപം, കായികാക്രമണം, സൈബര്‍വേട്ട, കള്ളപ്രചരണങ്ങള്‍, വീട്ടില്‍ കയറി റീത്തു വെയ്ക്കല്‍, വീട്ടില്‍ ശവപ്പെട്ടി കൊണ്ടുവെയ്ക്കല്‍ വാക്കുകള്‍ക്ക് വിവരിക്കാന്‍ കഴിയുന്നതിനപ്പുറമാണ് അനുഭവിച്ച വേട്ടയാടലിന്റെ ക്രൂരത. കൃത്യമായ അജണ്ടയോടെയുള്ള ആക്രമണം. പക്ഷെ തളരാന്‍ കഴിയുമായിരുന്നില്ല എന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ വീണാ ജോര്‍ജ് കുറിച്ചിരിക്കുന്നത്.

വീണാ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
വ്യക്തിയധിക്ഷേപം,

കായികാക്രമണം,

സൈബര്‍വേട്ട,

കള്ളപ്രചരണങ്ങള്‍,

വീട്ടില്‍ കയറി റീത്തു വെയ്ക്കല്‍,

വീട്ടില്‍ ശവപ്പെട്ടി കൊണ്ടുവെയ്ക്കല്‍.

വാക്കുകള്‍ക്ക് വിവരിക്കാന്‍ കഴിയുന്നതിനപ്പുറമാണ് അനുഭവിച്ച വേട്ടയാടലിന്റെ ക്രൂരത.

കൃത്യമായ അജണ്ടയോടെയുള്ള ആക്രമണം.

പക്ഷെ തളരാന്‍ കഴിയുമായിരുന്നില്ല .

രോഗങ്ങള്‍ക്കും ചികിത്സാരംഗത്തെ ഭരിച്ച ചെലവുകള്‍ക്കും മുന്നില്‍ നിസ്സഹായരായി പോയേക്കാവുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്കായി സര്‍ക്കാര്‍ നയങ്ങള്‍ക്കനുസൃതമായി

കഴിയുന്നതിനപ്പുറം കഠിനാധ്വാനം ചെയ്തു.

ഒറ്റവാക്കില്‍ തീരുന്നതല്ല ഒന്നും.

Tags