സഹോദരങ്ങള്‍ മത്സരിച്ചു ; മുസ്ലീം ലീഗിന് വേണ്ടി മത്സരിച്ച ജേഷ്ഠന്‍ വിജയിച്ചു

muslim league
muslim league

350 വോട്ടുകള്‍ നേടിയാണ് കുഞ്ഞബ്ദുള്ള വിജയിച്ചത്.

പരസ്പരം മത്സരിച്ച സഹോദരങ്ങളില്‍ മുസ്ലിം ലീഗിന് വേണ്ടി മത്സരിച്ച സി കുഞ്ഞബ്ദുള്ളയ്ക്ക് വിജയം. 350 വോട്ടുകള്‍ നേടിയാണ് കുഞ്ഞബ്ദുള്ള വിജയിച്ചത്. മാനന്തവാടി നഗരസഭാപരിധിയിലെ ചെറ്റപ്പാലം വാര്‍ഡിലാണ് സഹോദരങ്ങള്‍ മത്സരത്തിന് ഇറങ്ങിയത്. കുഞ്ഞബ്ദുള്ളയ്ക്കെതിരെ എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി ആബുട്ടി 325 വോട്ടുകളാണ് നേടിയത്. 25 വോട്ടുകള്‍ക്കാണ് കുഞ്ഞബ്ദുള്ള അനുജനെ തോല്‍പ്പിച്ചത്.

tRootC1469263">

കുഞ്ഞബ്ദുള്ളയ്ക്ക് ഇത് കന്നിയങ്കമായിരുന്നെങ്കിലും രണ്ടു തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അനുഭവപരിചയം ആബുട്ടിക്ക് ഉണ്ടായിരുന്നു. 1967ല്‍ മാനന്തവാടി ഗവ. ഹൈസ്‌കൂളില്‍ എംഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായാണ് കുഞ്ഞബ്ദുള്ളയുടെ രാഷ്ട്രീയ പ്രവേശനം. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാല്‍നൂറ്റാണ്ടായി മാനന്തവാടി ടൗണ്‍ ചുമട്ടുതൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനറും ക്ഷേമനിധി ബോര്‍ഡംഗവുമാണ്. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി, ചുമട്ടു തൊഴിലാളി ഫെഡറേഷന്‍ (എസ്ടിയു) സംസ്ഥാന സെക്രട്ടറി എന്നീനിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

1980 മുതല്‍ സിപിഐഎമ്മിന്റെ സജീവ പ്രവര്‍ത്തകനാണ് ആബുട്ടി. 1992-ല്‍ പാര്‍ട്ടി അംഗത്വം നേടി. മാനന്തവാടി ഗ്രാമപഞ്ചായത്തായിരുന്നപ്പോഴും കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും ആബുട്ടി പരാജയപ്പെട്ടു. നിലവില്‍ സിപിഐഎം മാനന്തവാടി ടൗണ്‍ ബ്രാഞ്ചംഗമാണ്.

Tags