ബാലന്റെ പരാമര്‍ശം നിരുത്തരവാദപരം,സാങ്കല്പിക ചോദ്യത്തിന് സാങ്കല്പിക ഉത്തരം നല്‍കി; വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

balan

പാര്‍ട്ടി അതിനെ തള്ളിക്കളയുന്നു

വിവാദ പരാമര്‍ശത്തില്‍ മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ എ കെ ബാലനെ തള്ളി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എ കെ ബാലന്റെ പരാമര്‍ശം നിരുത്തരവാദപരമാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ സംസാരിക്കവെയായിരുന്നു എം വി ഗോവിന്ദന്‍ ബാലനെ തള്ളിയത്.
എ കെ ബാലന്‍ സാങ്കല്പിക ചോദ്യത്തിന് സാങ്കല്പിക ഉത്തരം നല്‍കുകയായിരുന്നു. പാര്‍ട്ടി അതിനെ തള്ളിക്കളയുന്നു. അതുകൊണ്ടാണ് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ താന്‍ മറുപടി നല്‍കാതിരുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

tRootC1469263">

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമി കൈകാര്യം ചെയ്യുമെന്നായിരുന്നു എ കെ ബാലന്റെ വിവാദ പ്രസ്താവന. 'യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യും. അപ്പോള്‍ പല മാറാടുകളും ആവര്‍ത്തിക്കും. ഒന്നാം മാറാട്, രണ്ടാം മാറാട്, തലശേരി കലാപത്തിന്റെ സമയങ്ങളില്‍ അവര്‍ നോക്കി നിന്നു. അവിടെ ജീവന്‍ കൊടുത്ത് നേരിട്ട പ്രസ്ഥാനമാണ് എന്റേത്. ജമാഅത്തെ ഇസ്ലാമിയെക്കാള്‍ വലിയ വര്‍ഗീയതയാണ് ലീഗ് പറയുന്നത്' എന്നായിരുന്നു എ കെ ബാലന്‍ പറഞ്ഞത്.

Tags