അഹമ്മദാബാദ് ആകാശദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം ഇന്നെത്തിക്കും

renjitha
renjitha

മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ ഏഴിന് മൃതദേഹം ഏറ്റുവാങ്ങും.

\അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ ഏഴിന് മൃതദേഹം ഏറ്റുവാങ്ങും. രാവിലെ 10 മുതല്‍ പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ പൊതുദര്‍ശനം. 

tRootC1469263">

സംസ്ഥാന സര്‍ക്കാറിന് വേണ്ടി മന്ത്രി വി എന്‍ വാസവന്‍ അന്തിമോപചാരം അര്‍പ്പിക്കും. 

പൊതുദര്‍ശനം നടക്കുന്ന സ്‌കൂളിന് പുറമേ ഗതാഗത തടസ്സം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പുല്ലാട് വടക്കേകവല മോഡല്‍ യു പി സ്‌കൂളിനും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. രഞ്ജിതയോടുള്ള ആദരസൂചകമായി മൃതദേഹം പുല്ലാട്ട് എത്തുമ്പോള്‍ വ്യാപാരികള്‍ ഒരു മണിക്കൂര്‍ കടകള്‍ അടച്ചിടും. വൈകിട്ട് 4.30 ന് വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിക്കും.

മൃതദേഹം ഡി എന്‍ എ പരിശോധനയിലൂടെ ഇന്നലെയാണ് തിരിച്ചറിഞ്ഞത്. അമ്മയുടെ ഡി എന്‍ എ സാമ്പിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. 

Tags