സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

D

മേസ്തരി ജോലി ചെയ്യുന്ന ബിനുവിനെ ജോലി കഴിഞ്ഞു സുഹൃത്തുക്കൾക്കൊപ്പം തിങ്കളാഴ്ച വൈകുന്നേരം 3.30-ന് കളർകോട് താനാകുളത്തിൽ കുളിക്കാനെത്തിയ ശേഷം നീന്തുന്നതിനിടെയാണ് കാണാതായത്.

ആലപ്പുഴ: സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കളർകോട് വാർഡിൽ പടിഞ്ഞാറേ വാരിയത്തുവെളിയിൽ പരേതനായ ബാബുവിന്‍റെ മകൻ ബിനു (28) ആണ് മരിച്ചത്.

മേസ്തരി ജോലി ചെയ്യുന്ന ബിനുവിനെ ജോലി കഴിഞ്ഞു സുഹൃത്തുക്കൾക്കൊപ്പം തിങ്കളാഴ്ച വൈകുന്നേരം 3.30-ന് കളർകോട് താനാകുളത്തിൽ കുളിക്കാനെത്തിയ ശേഷം നീന്തുന്നതിനിടെയാണ് കാണാതായത്.

നാട്ടുകാർ അറിയിച്ചതനുസരിച്ച് അഗ്നിരക്ഷാസേനാ സ്കൂബാ സംഘമെത്തി പരിശോധിച്ചെങ്കിലും സന്ധ്യയോടെ വെളിച്ചം മങ്ങിയതിനാൽ തിരച്ചിൽ അവസാനിപ്പിക്കേണ്ടിവന്നു. ഇന്ന് രാവിലെ മുതൽ വീണ്ടും സ്കൂബാ സംഘം പരിശോധിക്കുമ്പോഴാണ് എട്ടോടെ കുളത്തിനു വടക്കുവശത്തെ ഓവിനു സമീപത്തുനിന്നു മൃതദേഹം കണ്ടെത്തിയത്.

Tags