കോഴിക്കോട് ഒഴുക്കില്‍പ്പെട്ട് കാണതായ ടൂറിസ്റ്റ് ഗൈഡിൻ്റെ മൃതദേഹം കണ്ടെത്തി
ബെംഗളൂരുവിൽനിന്നും എത്തിയ പതിനൊന്നംഗ സംഘത്തിനൊപ്പമാണ് ടൂറിസ്റ്റ് ഗൈഡായ ഷിബിലി പതങ്കയത്ത് എത്തിയത്.
കോഴിക്കോട്: കോഴിക്കോട് ആനക്കാംപൊയില്‍ പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വിനോദ സഞ്ചാര ഗൈഡായ ശിബിലി(25)യാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മലവെള്ള പാച്ചിലില്‍ ഒഴുക്കിപ്പെട്ട ശിബിലിക്കായി തിരച്ചില്‍ നടത്തുകയായിരുന്നു.വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് യുവാവ് ഒഴുക്കിൽപ്പെട്ടത്.
ബെംഗളൂരുവിൽനിന്നും എത്തിയ പതിനൊന്നംഗ സംഘത്തിനൊപ്പമാണ് ടൂറിസ്റ്റ് ഗൈഡായ ഷിബിലി പതങ്കയത്ത് എത്തിയത്. കൂടെയുണ്ടായിരുന്ന വിനോദസഞ്ചാരികൾ പുഴയിൽ ഇറങ്ങിയ സമയത്ത് അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിൽ ഉണ്ടാകുകയായിരുന്നു. ഇതിനിടെ രണ്ടുപേർ വെള്ളത്തിൽ അകപ്പെട്ടു. സ്വന്തം ജീവൻ പണയംവച്ച് ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഷിബിലി ഒഴുക്കിൽപ്പെട്ടത്. വിനോദസഞ്ചാരികൾ അദ്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഗൈഡിനെ കാണാതാകുകയായിരുന്നു.
.jpg)

