മലമ്പുഴ ഡാമില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

Three-year-old boy found dead after drowning in pond in Kozhikode

പാലക്കാട് കൊടുമ്പ് ഇരട്ടയാലിലെ സ്വകാര്യ കോളേജിലെ ഫാർമസി അവസാന വർഷ വിദ്യാർഥിയാണ് മരിച്ച ഷെമീല്‍

മലപ്പുറം: മലമ്പുഴ ഡാമില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി.മലപ്പുറം തിരൂർ സ്വദേശിയായ ഷെമീലിന്റെ ( 22) മൃതദേഹമാണ് കണ്ടെത്തിയത്. തെക്കെ മലമ്പുഴ മേലയില്‍ ഇന്നലെ ആയിരുന്നു സംഭവം.

പാലക്കാട് കൊടുമ്പ് ഇരട്ടയാലിലെ സ്വകാര്യ കോളേജിലെ ഫാർമസി അവസാന വർഷ വിദ്യാർഥിയാണ് മരിച്ച ഷെമീല്‍. സുഹൃത്തുക്കള്‍ക്കൊപ്പമാണ് യുവാവ് ഇവിടേക്ക് എത്തിയത്. കുളിക്കുന്നതിനിടയില്‍ ഡാമില്‍ അകപ്പെടുകയായിരുന്നു.ഉടൻ ഫയർ ആൻഡ് റെസ്ക്യൂ ടീമെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് ഇന്ന് രാവില തെരച്ചില്‍ പുനഃരാരംഭിക്കുകയായിരുന്നു.

Tags