കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം അടിപ്പറമ്പ് വനത്തിൽ കണ്ടെത്തി

dead
dead
കഴിഞ്ഞ ബുധനാഴ്ച്ച ശാസ്താം നടയിലെ വീട്ടിൽ നിന്നും ജോലിക്കായി അടിപ്പറമ്പിലെ ബന്ധു വീട്ടിൽ

തിരുവനന്തപുരം: പാലോട് -മങ്കയം അടിപ്പറമ്പ് വനത്തിൽ അഞ്ചു ദിവസത്തോളം പഴക്കം ചെന്ന മൃതദേഹം കണ്ടെത്തി. മടത്തറ- ശാസ്താംനട - വലിയ പുലിക്കോട് ചതുപ്പിൽ ബാബുവിന്റെ (50) മൃതദേഹം ആണ് കണ്ടെത്തിയത്. ഇയാൾ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചതെന്നാണ് ഉയരുന്ന സംശയം.

കഴിഞ്ഞ ബുധനാഴ്ച്ച ശാസ്താം നടയിലെ വീട്ടിൽ നിന്നും ജോലിക്കായി അടിപ്പറമ്പിലെ ബന്ധു വീട്ടിൽ പോയതാണ് ബാബു. ഇത്രയും ദിവസമായിട്ടും തിരികെ വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബന്ധു വീട്ടിൽ എത്തിയില്ലെന്ന് മനസ്സിലായി. തുടർന്ന് ബന്ധുകൾ വനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. വസ്ത്രങ്ങൾ കിടന്ന സ്ഥലത്ത് കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടു.

tRootC1469263">

Tags