ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം ഫ്രിഡ്ജില്‍ കണ്ടെത്തിയ സംഭവം; ദമ്ബതികളെ പൊലീസ് ചോദ്യം ചെയ്യും

Minor girl raped; accused arrested by police

താന്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നതായും, ഇക്കഴിഞ്ഞ ഇരുപതാം തിയ്യതി വയറുവേദന അനുഭവപ്പെടതിനെ തുടര്‍ന്ന് മാസം തികയാതെ പ്രസവിക്കുകയും,

തൃശ്ശൂർ  : കൊടുങ്ങല്ലൂരില്‍ ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ നിന്നും മൂന്നുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിലേക്ക് കടന്ന് പൊലീസ്.ദമ്ബതികളായ അഭിഷേക്, അപർണ എന്നിവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

കഴിഞ്ഞ ദിവസം യുവതി പൊലീസിന് നല്‍കിയ മൊഴി പൊലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല.രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

താന്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നതായും, ഇക്കഴിഞ്ഞ ഇരുപതാം തിയ്യതി വയറുവേദന അനുഭവപ്പെടതിനെ തുടര്‍ന്ന് മാസം തികയാതെ പ്രസവിക്കുകയും, നഴ്സിംഗ് പഠിച്ചിട്ടുള്ളതുകൊണ്ട് ഭ്രൂണം സ്വയം വേര്‍പ്പെടുത്തുകയും ചെയ്തതായി യുവതി പൊലീസിന് മൊഴി നല്‍കി.ഭ്രൂണം കളയാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നും യുവതി പൊലിസിനോട് പറഞ്ഞു. 

Tags