കാഞ്ഞിരപ്പള്ളി സർക്കാർ ജനറല്‍ ആശുപത്രിയില്‍ മോർച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീർണ്ണിച്ച നിലയില്‍
Updated: Mar 28, 2026, 14:36 IST
ബന്ധുക്കള്‍ എത്തിയപ്പോള്‍ ദുർഗന്ധം വമിക്കുന്ന മൃതദേഹമാണ് കണ്ടത്.
കോട്ടയം : കാഞ്ഞിരപ്പള്ളി സർക്കാർ ജനറല്‍ ആശുപത്രിയില്‍ മോർച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീർണ്ണിച്ച നിലയില്‍ കണ്ടെത്തി.മണിമല സ്വദേശിയുടെ മൃതദേഹത്തോട് ആണ് അനാദരവ് കാണിച്ചത്. പ്രവർത്തിക്കാത്ത ഫ്രീസറില്‍ മൃതദേഹം സൂക്ഷിക്കുകയായിരുന്നു.
ബന്ധുക്കള്‍ എത്തിയപ്പോള്‍ ദുർഗന്ധം വമിക്കുന്ന മൃതദേഹമാണ് കണ്ടത്. തുടർന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിക്കുകയായിരുന്നു. അതേസമയം, സംഭവത്തില്‍ ആശുപത്രി അധികൃതർ വീഴ്ച സമ്മതിച്ചു. അനാസ്ഥ കാട്ടിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
.jpg)


