കളമശ്ശേരിയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത് തന്നെ; ഡിഎൻഎ പരിശോധനാഫലം പുറത്ത്
Updated: Feb 6, 2026, 13:13 IST
രണ്ട് മാസത്തിനുശേഷമാണ് ഡിഎൻഎ പരിശോധന ഫലം പുറത്തുവരുന്നത്. റിപ്പോർട്ട് ഹൈക്കോടതിയില്‍ സമർപ്പിച്ചു.
കൊച്ചി :കളമശ്ശേരിയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം കുവൈറ്റില്‍ നിന്ന് നാടുകടത്തിയ കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടെത് തന്നെ.ഡിഎന്‍എ പരിശോധനാഫലത്തിലാണ് സ്ഥിരീകരണം. രണ്ട് മാസത്തിനുശേഷമാണ് ഡിഎൻഎ പരിശോധന ഫലം പുറത്തുവരുന്നത്. റിപ്പോർട്ട് ഹൈക്കോടതിയില്‍ സമർപ്പിച്ചു.
tRootC1469263">കളമശേരിയിലെ ആളൊഴിഞ്ഞ മേഖലയില്‍ നിന്നാണ് സൂരജ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെടുത്തത്. ഒക്ടോബര്‍ അഞ്ചിനാണ് ലാമയെ വിമാനത്താവളത്തില്‍ നിന്ന് കാണാതായത്.
ബെംഗളൂരുവിലിലേക്ക് വിടുന്നതിന് പകരം കൊച്ചിയിലേക്കാണ് സൂരജ് ലാമയെ വിട്ടത്. പൊലീസ് അന്വേഷണവും അവസാനിപ്പിച്ച നിലയിലായിരുന്നു. എന്നാൽ സൂരജ് ലാമയുടെ മകൻ കേരളത്തിലെത്തുകയും ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് സമർപ്പിക്കുകയും ചെയ്തിരുന്നു
.jpg)


