ബിജെപി പത്തോളം മണ്ഡലങ്ങളില്‍ ഉടന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും
ഇതുവരെ 86 മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ രണ്ട് ഘട്ടമായി പ്രഖ്യാപിച്ചത്.
ബിജെപിയുടെ മൂന്നാം സ്ഥാനാര്‍ത്ഥി പട്ടിക വൈകാതെ പ്രഖ്യാപിക്കും. പത്തോളം മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഇതുവരെ 86 മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ രണ്ട് ഘട്ടമായി പ്രഖ്യാപിച്ചത്. തിരുവനന്തപുരം , മാവേലിക്കര അടക്കം മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് അറിയേണ്ടത്.
tRootC1469263">അതേസമയം, തിരുവനന്തപുരം സീറ്റിലെ ഇടത് സ്ഥാനാര്‍ത്ഥിയെ ഇന്ന് നിശ്ചയിക്കും. പൊതുസ്വാതന്ത്രനെ തീരുമാനിക്കാന്‍ സിപിഎം ജനാധിപത്യ കേരള കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു.
തീരുമാനം വൈകരുതെന്നു സിപിഎം ജില്ലാ നേതൃത്വം ആന്റണി രാജു ഉള്‍പ്പെടെയുള്ളവരെ അറിയിച്ചു. മുന്‍ മന്ത്രി വി.സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ട് മത്സരിക്കാന്‍ തയ്യാറായി വന്നെങ്കിലും ഇടത് സ്വാതന്ത്രനാകാന്‍ ഇടയില്ല. മണ്ഡലത്തില്‍ ബിജെപിക്കും സ്ഥാനാര്‍ഥി ആയിട്ടില്ല. യുഡിഎഫിനായി സിഎംപിയുടെ സിപി ജോണ്‍ ആണ് തിരുവനന്തപുരം സെന്‍ട്രലില്‍ മത്സരിക്കുന്നത്.
.jpg)


