മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും

The birth anniversary of Mata Amritanandamayi Devi will be observed as Vishwa Seva Diwas; Vice President CP Radhakrishnan and Union Home Minister Amit Shah will attend the event.

അമൃതപുരി: മാതാ അമൃതാനന്ദമയി ദേവിയുടെ 73 ആം ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും. ഈ മാസം 26, 27 തീയ്യതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസ്സിലാണ് ചടങ്ങുകള്‍ നടക്കുക. 26ന് വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതു പരിപാടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്യും. 27ന് രാവിലെ 11 മണിയ്ക്ക് നടക്കുന്ന ഔദ്യോഗിക ചടങ്ങില്‍  ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍  മുഖ്യാതിഥിയായി പങ്കെടുക്കും. വിശ്വസേവാദിനത്തോടനുബന്ധിച്ച് 50 കോടി രൂപയുടെ ജീവകാരുണ്യപദ്ധതികള്‍ക്ക് മഠം തുടക്കം കുറിക്കും. 

The birth anniversary of Mata Amritanandamayi Devi will be observed as Vishwa Seva Diwas; Vice President CP Radhakrishnan and Union Home Minister Amit Shah will attend the event.

ആദ്ധ്യാത്മിക, വൈജ്ഞാനിക, ശാസ്ത്ര മേഖലയിലെ പ്രഗത്ഭര്‍ക്ക് മഠം നല്‍കുന്ന അമൃതകീര്‍ത്തി പുരസ്ക്കാരവും 26ന് വൈകീട്ട് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.  മുന്‍ ഗവര്‍ണറും പ്രമുഖ അഭിഭാഷകനും ഗ്രന്ഥകാരനുമായ പി. എസ് ശ്രീധരന്‍ പിള്ളയാണ് ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്ക്കാരത്തിന് അര്‍ഹനായത്. 1,23,456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപന ചെയ്ത സരസ്വതീ ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം. ചടങ്ങില്‍ കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍  അസാമിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തന നിധിയിലേക്ക് മാതാ അമൃതാന്ദമയി മഠം നല്‍കുന്ന രണ്ട് കോടി രൂപ കൈമാറും. 

27ന് രാവിലെ 9ന് ശ്രീ ഗുരു പാദുക പൂജ, തുടർന്ന് അമ്മയുടെ നേതൃത്വത്തിൽ സത്സംഗം, വിശ്വശാന്തി പ്രാര്‍ത്ഥന, ഭജന എന്നിവ നടക്കും. രാവിലെ 11 മണിയ്ക്ക് നടക്കുന്ന ഔദ്യോഗിക ചടങ്ങുകള്‍ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍  ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അർലേകർ, മുഖ്യമന്ത്രി വി ഡി സതീശന്‍,  കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരാപ്പു രാംമോഹൻ നായിഡു, സംസ്ഥാന മന്ത്രിമാര്‍, എം പി മാര്‍, എം എല്‍ എ മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  

ചടങ്ങില്‍ അമൃത ആശുപത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന സൌജന്യ അവയവമാറ്റ ശസ്ത്രക്രിയകൾ ഉൾപ്പടെയുള്ള ചികിത്സാ സഹായം (20 കോടി), മഠത്തിന് കീഴിലുള്ള സ്വാശ്രയ സംഘങ്ങള്‍ക്കുള്ള ധനസഹായം, കഴിഞ്ഞ ഏപ്രില്‍ 21ന് തൃശ്ശൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കൊല്ലം നീണ്ടകരയിലും തിരുവനന്തപുരം മുതലപ്പൊഴിയിലുമുണ്ടായ ബോട്ട് അപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനുമുള്ള ധനസഹായ പ്രഖ്യാപനം എന്നിവ നടക്കും. പ്രധാന ചടങ്ങിന് ശേഷം സമൂഹവിവാഹവും നടക്കും. 

The birth anniversary of Mata Amritanandamayi Devi will be observed as Vishwa Seva Diwas; Vice President CP Radhakrishnan and Union Home Minister Amit Shah will attend the event.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന ഭക്തജനങ്ങളെ സ്വീകരിക്കാന്‍ അമൃതപുരി ഒരുങ്ങിക്കഴിഞ്ഞു. ഏതാണ്ട് 50,000 ലധികം പേര്‍ക്ക് ഇരിക്കാനുള്ള അതിവിശാലമായ പന്തലാണ് അമൃത സര്‍വ്വകലാശാല ക്യാംപിസില്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനായി എത്തുന്ന വിശിഷ്ടാതിഥികള്‍ക്കും ലക്ഷക്കണക്കിന് വരുന്ന അമ്മയുടെ മക്കള്‍ക്കായി ആവശ്യമായായ എല്ലാ സൌകര്യവും ഏര്‍പ്പെടുത്തി. തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രൗഡ് മാനേജ്മെന്റ് സംവിധാനങ്ങള്‍ കൂടാതെ ശുചിത്വം ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ അടിയന്തര സാഹചര്യങ്ങളിൽ ചികിത്സ ലഭ്യമാക്കാനുള്ള അതിവിപുലമായ മെഡിക്കൽ സംവിധാനങ്ങൾ. 

ഭക്തരുടെ യാത്ര സുഗമമാക്കാൻ ഗതാഗത സൌകര്യവും ഭക്ഷണം വെള്ളം എന്നിവയും അമൃതപുരിയില്‍ സജ്ജമാക്കി. കാർബൺ ന്യൂട്രാലിറ്റി എന്ന ലക്ഷ്യത്തിനു പ്രാധാന്യം നല്‍കി, പ്രകൃതിസംരക്ഷണത്തിലൂന്നി പരിസ്ഥിതി സൗഹൃദമായ രീതിയിലാണ് ആഘോഷ പരിപാടികള്‍ ഉടനീളം സംഘടിപ്പിക്കുന്നത്. 26നും 27നും നടക്കുന്ന പ്രധാന ചടങ്ങുകള്‍ക്ക് ശേഷം പരിപാടികളില്‍ പങ്കെടുക്കാനെത്തിയ എല്ലാവര്‍ക്കും അമ്മ ദര്‍ശനവും പ്രസാദവും നല്‍കും.

Tags