ബൈക്ക് പോസ്റ്റില്‍ ഇടിച്ച് തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം
ഇരിട്ടി-മട്ടന്നൂര്‍ റോഡിലെ ഉളിയില്‍ നരയമ്പാറയില്‍ ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം.
ബൈക്ക് വൈദ്യുതി തൂണില്‍ ഇടിച്ച് തീ പിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇരിട്ടി പുളിയനനമ്പ്രം സ്വദേശി മുഹമ്മദ് തസ്ലീം ആണ് മരിച്ചത്. ഇരിട്ടി-മട്ടന്നൂര്‍ റോഡിലെ ഉളിയില്‍ നരയമ്പാറയില്‍ ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം.
ബെംഗളൂരു ഭാഗത്ത് നിന്ന് പെരിങ്ങത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു മുഹമ്മദ് തസ്ലീം. നരയമ്പാറ പെട്രോള്‍ പമ്പിന് സമീപം റോഡരികിലെ പോസ്റ്റില്‍ ഇടിച്ച് ബൈക്കും തസ്ലീമും ഓവുചാലിലേക്ക് വീഴുകയായിരുന്നു.
ബൈക്കിന്റെ അടിയില്‍ അകപ്പെട്ട യുവാവിന് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാന്‍ സാധിച്ചില്ല. പൂര്‍ണമായും കത്തിയ ബൈക്കിനിടയില്‍ അകപ്പെട്ട തസ്ലീമിനെ നാട്ടുകാര്‍ എത്തി പുറത്തെടുക്കുമ്പോഴേക്കും 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
.jpg)

