കാറിടിച്ച ഭിക്ഷാടകനെ അതേ കാറില്‍ തന്നെ രണ്ടുകിലോമീറ്ററോളം ദൂരം വലിച്ചിഴച്ചുകൊണ്ടുപോയി ; ദാരുണാന്ത്യം ; സംഭവം കൊല്ലത്ത്

car

വ്യാപാരിയായ കടത്തൂര്‍ സ്വദേശി ഷാജഹാനാണ് പിടിയിലായത്.

കാറിടിച്ച ഭിക്ഷാടകനെ അതേ കാറില്‍ തന്നെ രണ്ടുകിലോമീറ്ററോളം ദൂരം വലിച്ചിഴച്ചുകൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ ഭിക്ഷാടകന്‍ മരിച്ചു. കൊല്ലം വവ്വക്കാവിലാണ് ദാരുണമായ സംഭവം. മരിച്ച ഭിക്ഷാടകനെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. അതേസമയം, കാറോടിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാപാരിയായ കടത്തൂര്‍ സ്വദേശി ഷാജഹാനാണ് പിടിയിലായത്. ഇയാളുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


കരുനാ?ഗപ്പള്ളി വവ്വക്കാവില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ദേശീയപാതയില്‍വെച്ചാണ് ഷാജഹാന്റെ കാര്‍ ഭിക്ഷാടകനെ ഇടിച്ചിട്ടത്. എന്നാല്‍, അപകടമുണ്ടായിട്ടും ഇയാള്‍ വാഹനം നിര്‍ത്താതെ പോയി. ഇതേസമയം, പരിക്കേറ്റ ഭിക്ഷാടകന്‍ കാറിനടിയില്‍ കുരുങ്ങിയിരുന്നു. ഇക്കാര്യം അറിഞ്ഞിട്ടും വാഹനം നിര്‍ത്താതെ ഏകദേശം രണ്ടുകിലോമീറ്ററോളം ദൂരമാണ് ഷാജഹാന്‍ കാറുമായി സഞ്ചരിച്ചത്. തുടര്‍ന്ന് ഒരു ഇടറോഡില്‍വെച്ച് കാറില്‍ കുരുങ്ങിയ ഭിക്ഷാടകനെ ഉപേക്ഷിച്ച് സ്ഥലംവിടുകയായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്ത് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Tags