വീട് ജപ്തി ചെയ്‌ത് ബാങ്ക്; അഞ്ച് മാസം പ്രായമുള്ള കുഞ്ഞും മൂന്ന് വയോധികരുമുള്‍പ്പെടെയുള്ള കുടുംബം പെരുവഴിയില്‍

de

2019ല്‍ 21 വർഷത്തെ കാലാവധിയിലാണ് ലോണ്‍ എടുത്തത്. എന്നാല്‍ കോവിഡ് കാലത്ത് വിദേശത്തുനിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ നിഹാസിന് ഒരു അപകടത്തില്‍ പരിക്കേല്‍ക്കുകയും ഏറെക്കാലം ചികിത്സയില്‍ കഴിയേണ്ട സ്ഥിതിവരികയും ചെയ്തു

തിരുവനന്തപുരം: വായ്‌പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് കുടുംബം പെരുവഴിയില്‍.പറണ്ടോട് തെങ്ങുംപുറം സജ്ന മൻസിലില്‍ നിഹാസിന്റെ വീടാണ് പറണ്ടോട് ദേശസാല്‍കൃത ബാങ്ക് ജപ്തി ചെയ്തത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു ജപ്തി നടപടി നടന്നത്. ഇതോടെ അഞ്ചുമാസമായ കുട്ടിയും മൂന്ന് വയോധികരും ഉള്‍പ്പെടെ രാത്രി ഏറെ വൈകിയും വീടിന് പുറത്ത് നില്‍ക്കേണ്ട അവസ്ഥയാണുണ്ടായത്.

tRootC1469263">

പ്രവാസിയായിരുന്ന നിഹാസ് വീട് വയ്ക്കുന്നതിനായി 11 ലക്ഷം രൂപ എൻആർഐ ഹൗസിങ് ലോണ്‍ എടുത്തിരുന്നു. 2019ല്‍ 21 വർഷത്തെ കാലാവധിയിലാണ് ലോണ്‍ എടുത്തത്. എന്നാല്‍ കോവിഡ് കാലത്ത് വിദേശത്തുനിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ നിഹാസിന് ഒരു അപകടത്തില്‍ പരിക്കേല്‍ക്കുകയും ഏറെക്കാലം ചികിത്സയില്‍ കഴിയേണ്ട സ്ഥിതിവരികയും ചെയ്തു. ഇതോടെ മാസം 11,000 രൂപ വച്ചുള്ള അടവ് മുടങ്ങി. പിന്നീട് ചികിത്സയ്‌ക്കൊടുവില്‍ ആരോഗ്യം വീണ്ടെടുത്ത് പിതാവിന്റെ ജോലിയായ ചുമട്ടുതൊഴില്‍ സ്വീകരിക്കുകയും ചെയ്തു.

ഇതിനിടെ കുടിശ്ശികത്തുക നിലനിർത്തി ബാക്കി തുക അടയ്ക്കുകയും സാവധാനം കുടിശിക അടച്ചു തീർക്കാമെന്ന് നിഹാസ് ബാങ്ക് അധികൃതരുമായി സംസാരിക്കുകയും ചെയ്തെങ്കിലും ബാങ്ക് ഇത് അനുവദിച്ചില്ല. മുഴുവൻ തുകയും അടയ്ക്കണമെന്നായിരുന്നു ബാങ്കിന്റെ നിലപാടെന്ന് നിഹാസ് പറയുന്നു. 5 ലക്ഷത്തോളം രൂപ ഇതിനോടകം തിരിച്ച്‌ അടച്ചുകഴിഞ്ഞിട്ടുണ്ട്.

ബാക്കി തുകയും എങ്ങനെയെങ്കിലും കണ്ടെത്തി അടയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ഇന്നലെ ബാങ്ക് അധികൃതരെത്തി വീട് ജപ്തി ചെയ്തത്. ഇതോടെ 6 അംഗ കുടുംബം പെരുവഴിയിലാവുകയായിരുന്നു. പോകാൻ മറ്റൊരു സ്ഥലം ഇല്ലാത്തതിനാല്‍ രാത്രി മുഴുവൻ വീടിന് പുറത്ത് കിടന്ന് അവർ നേരം വെളുപ്പിക്കുകയായിരുന്നു .

Tags