'അമ്മത്തൊട്ടിലി'ല്‍ പുതിയ അതിഥിയായി ആണ്‍കുഞ്ഞെത്തി

baby1
baby1

ഈവര്‍ഷം അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന മൂന്നാമത്തെ കുട്ടിയാണിത്

 ആലപ്പുഴ:സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍പുതിയ അതിഥിയായി ആണ്‍കുഞ്ഞെത്തി. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയോടനുബന്ധിച്ച്‌ സ്ഥാപിച്ച അമ്മത്തൊട്ടിലിലാണ് പുലര്‍ച്ച 5.30ന് ആണ്‍കുട്ടിയെ കണ്ടെത്തിയത്.ഈവര്‍ഷം അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന മൂന്നാമത്തെ കുട്ടിയാണിത്.

tRootC1469263">

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ കുട്ടിയുള്ളത്. ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കുഞ്ഞുങ്ങളുടെ അവകാശികള്‍ ഉണ്ടെങ്കില്‍ ശിശുക്ഷേമസമിതി ഓഫീസുമായി ബന്ധപ്പെടണം. കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച്‌ ചൈള്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തീരുമാനത്തിന് വിധേയമായി സംസ്ഥാന ശിശുപരിചരണ കേന്ദ്രത്തിലേക്ക് കുഞ്ഞിനെ മാറ്റും.

Tags