ഷാജന്‍ സ്‌കറിയയ്ക്ക് നേരേ ഉണ്ടായ അതിക്രമം അപലപനീയം, സമഗ്ര അന്വേഷണം വേണം; കോം ഇന്ത്യ

The attack on Shajan Skariah is regrettable Com India
The attack on Shajan Skariah is regrettable Com India

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ വാഹനം ഇടിച്ച് അപായപ്പെടുത്താൻ നടന്ന ശ്രമം അത്യന്തം ഞെട്ടൽ ഉളവാക്കുന്നതാണ്. മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള ഇത്തരം ശരീരിക അക്രമം ജനാധിപത്യ രാജ്യത്ത് വെച്ചുപൊറുപ്പിക്കാനാകില്ല. കോൺഫഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ എക്സിക്യുട്ടീവ് അംഗം ഷാജന്‍ സ്‌കറിയക്ക് നേരെയുണ്ടായ അക്രമം അപലപനീയമാണെന്ന് കോം ഇന്ത്യ പ്രസിഡൻ്റ് സാജ് കുര്യനും ജനൽ സെക്രട്ടറി കെ.കെ ശ്രീജിതും പ്രസ്താവനയിൽ പറഞ്ഞു. സ്വതന്ത്ര മധ്യമ സ്വാതന്ത്രത്തിന് നേരെയുള്ള കടന്നാക്രമണമായെ സംഭവത്തെ കാണാൻ കഴിയുകയുള്ളൂ.

tRootC1469263">

 ഇടുക്കിയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ഷാജന്‍ സ്‌കറിയയുടെ വാഹനം ഇടിച്ചിട്ടു. ഈ വാഹനം ഇടിച്ചപ്പോള്‍ ഷാജൻ്റെ  മുഖം സ്റ്റിയറിംഗില്‍ വന്നിടിച്ചു. അങ്ങനെ മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തു.  പൊലീസ് അറിയിച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവമുണ്ടായത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കോം ഇന്ത്യ ആവശ്യപ്പെട്ടു.

Tags