വയോജന ബിൽ നിയമസഭ ഏകകണ്ഠമായി പാസാക്കി; രാജ്യത്ത് ആദ്യം, കേരളം വീണ്ടും മാതൃകയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുതിർന്ന പൗരന്മാരുടെ പരിചരണവും അവകാശ സംരക്ഷണവും സമഗ്രമായി ഉറപ്പുവരുത്തുന്ന 'കേരള മുതിർന്ന പൗരന്മാരുടെ പരിചരണവും അവകാശ സംരക്ഷണവും ബിൽ 2026' കേരള നിയമസഭ ഏകകണ്ഠമായി പാസാക്കി. വയോജനങ്ങൾക്ക് പൂർണ്ണ സംരക്ഷണം നൽകാൻ ലക്ഷ്യമിട്ട് രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരം നിയമനിർമ്മാണം നടത്തുന്നത്. രാഷ്ട്രപതിയുടെ അനുമതി ലഭിക്കുന്നതോടെ നിയമം ഔദ്യോഗികമായി പ്രാബല്യത്തിൽ വരും.
വയോജന പരിചരണ കേന്ദ്രങ്ങൾ, പകൽവീടുകൾ, ഹോം കെയർ ഏജൻസികൾ എന്നിവയ്ക്ക് കൃത്യമായ നിലവാരവും ഉത്തരവാദിത്തവും ഉറപ്പുവരുത്തുന്ന വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാല് മണിക്കൂറിലധികം നീണ്ട വിശദമായ ചർച്ചകൾക്കും ഭേദഗതികൾക്കും ശേഷമാണ് സഭ ബില്ലിന് അംഗീകാരം നൽകിയത്. ജീവിതത്തിൽ ഒറ്റപ്പെട്ടു പോകാൻ സാധ്യതയുള്ള മനുഷ്യരെ ചേർത്തുപിടിക്കുന്ന നിയമനിർമ്മാണമാണ് നടത്തിയതെന്നും, ലോകം ശ്രദ്ധിക്കുന്ന ഒരു മാതൃക സൃഷ്ടിച്ച് കേരളം രാജ്യത്തിന് വീണ്ടും വഴിനടുകയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയിൽ പറഞ്ഞു.
.jpg)


