കോണ്‍ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും

Kharge

എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ തീരുമാനം മുദ്രവച്ച കവറില്‍ ദീപ ദാസ്മുന്‍ഷിക്ക് കൈമാറാനും സാധ്യത.

കോണ്‍ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നത്തെ നിയമസഭാ കക്ഷിയോഗത്തിലേ ഉണ്ടാകൂയെന്ന് സൂചന. എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ തീരുമാനം മുദ്രവച്ച കവറില്‍ ദീപ ദാസ്മുന്‍ഷിക്ക് കൈമാറാനും സാധ്യത. യോഗത്തിന് മുന്‍പ് തുടര്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യതകളും അടയുന്നു.

ഘടകകക്ഷി എംഎല്‍എമാരോടും തിരുവനന്തപുരത്തേക്ക് എത്താന്‍ നിര്‍ദേശം നല്‍കി. കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഘടകകക്ഷി നേതാക്കള്‍ തിരുവനന്തപുരം എത്തും. പി.ജെ. ജോസഫും തിരുവനന്തപുരത്ത് എത്തും. കേരള കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം തിരുവനന്തപുരത്താകും ചേരുക.
 

Tags