സഭയുടെ അടിസ്ഥാനത്തില്‍ അല്ല കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ; പുനഃസംഘടന വിവാദത്തില്‍ പ്രതികരിച്ച് സണ്ണി ജോസഫ്

KPCC President Sunny Joseph will lead a home visit in Kannur ahead of the elections.
KPCC President Sunny Joseph will lead a home visit in Kannur ahead of the elections.

പുനഃസംഘടനയില്‍ വ്യക്തികള്‍ക്ക് അഭിപ്രായമുണ്ടാകാം. എല്ലാ കാര്യങ്ങളും കോണ്‍ഗ്രസ് കണക്കിലെടുക്കാറുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

കെപിസിസി പുനഃസംഘടനയില്‍ എല്ലാവര്‍ക്കും നൂറ് ശതമാനം തൃപ്തിയുണ്ടെന്ന് അവകാശപ്പെടുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ചാണ്ടിയെയും അബിന്‍ വര്‍ക്കിയെയും പരിഗണിക്കാത്തതില്‍ ഓര്‍ത്തഡോക്സ് സഭയുടെ വിമര്‍ശനം ശ്രദ്ധയില്‍പെട്ടിട്ടില്ല. സഭയുടെ അടിസ്ഥാനത്തില്‍ അല്ല കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പുനഃസംഘടനയില്‍ വ്യക്തികള്‍ക്ക് അഭിപ്രായമുണ്ടാകാം. എല്ലാ കാര്യങ്ങളും കോണ്‍ഗ്രസ് കണക്കിലെടുക്കാറുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

tRootC1469263">

പുനഃസംഘടനയില്‍ പരാതികള്‍ ഉണ്ടാകാം. പരാതികള്‍ പരിഹരിക്കാന്‍ കഴിയുന്ന കരുത്ത് കോണ്‍ഗ്രസിനുണ്ടെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. തന്റെ കണ്‍സെപ്റ്റ് വേറെയാണ്. ഏറ്റവും ചെറിയ കമ്മിറ്റിയാണ് തന്റെ കണ്‍സെപ്റ്റ്. കുറേ താല്‍പര്യങ്ങള്‍ ഉണ്ടാകാം. അതെല്ലാം പരിഗണിച്ചു പോകേണ്ടതുണ്ട്. ജംബോ കമ്മിറ്റി അനാവശ്യമെന്ന് താന്‍ പറയുന്നില്ല. സെക്രട്ടറിമാരുടെ ലിസ്റ്റില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പലരെയും ഉള്‍ക്കൊള്ളിക്കേണ്ടിവരും. സാമുദായിക സമവാക്യം ഉറപ്പിച്ചാണ് കോണ്‍ഗ്രസ് എന്നും മുന്നോട്ട് പോയതെന്നും സണ്ണി ജോസഫ് പറഞ്ഞു.

Tags