ആരോപണ വിധേയനായ അധ്യാപകനെ കോളേജിൽ നിന്നും പുറത്താക്കണം: പി എസ് സഞ്ജീവ്

The accused teacher should be expelled from the college: PS Sanjeev

കണ്ണൂർ: നിതിൻ രാജിൻ്റെ മരണത്തിന് പിന്നിൽ ഉത്തരവാദിയായ അധ്യാപകനെതിരെ സസ്പെൻഷൻ നടപടി മാത്രമല്ല അയാളെ ഈ ക്യാംപസിൽ നിന്നും തന്നെ പുറത്താക്കണമെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു അഞ്ചരക്കണ്ടി ദന്തൽ കോളേജിന് മുൻപിൽ എസ് എഫ് ഐ നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനo ചെയ്തു സംസാരിക്കുകയായിരുന്നു.

 സവർണ ചിന്താഗതി കൊണ്ടും സംഘ് പരിവാർ മനസുള്ളതു കൊണ്ടുമാണ് അധ്യാപകൻ നിതിൻ രാജിനെ ജാതീയമായി അധിക്ഷേപിച്ചത്. അയാൾക്കെതിരെ സസ്പെൻഷൻ നടപടി മാത്രം സ്വീകരിച്ചാൽ മാത്രം പോരാ, കോളേജിൽ നിന്നു തന്നെ പുറത്താക്കണം ഇതിനായി എസ്എഫ്ഐ ഏതറ്റം വരെയും സമരം ചെയ്യുമെന്നും സഞ്ജീവ് പറഞ്ഞു. പൊലിസ് ബാരിക്കേഡ് തകർത്ത് അകത്തു കടന്ന എസ്എഫ്ഐ പ്രവർത്തകർ ദന്തൽ മെഡിക്കൽ കോളേജിലെ ചില്ലുകൾ തകർക്കുകയും ചെടി ച്ചട്ടികൾ നശിപ്പിക്കുകയും ചെയ്തിരുന്നു പൊലിസുമായി ബലപ്രയോഗവും ഉന്തുംതള്ളും നടന്നു.

Tags