ഹോട്ടലുടമ സിദ്ദിഖിനെ കൊന്ന് കൊക്കയില്‍ തള്ളിയ കേസിലെ പ്രതികളെ ചെന്നൈയില്‍ നിന്ന് തിരൂരിലെത്തിച്ചു

കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിനെ കൊന്ന് കൊക്കയില്‍ തള്ളിയ കേസിലെ പ്രതികളെ ചെന്നൈയില്‍ നിന്ന് തിരൂരിലെത്തിച്ചു. ചെന്നൈയില്‍ നിന്ന് പിടിയിലായ പ്രതികളായ ഷിബിലി, ഫര്‍ഹാന എന്നിവരെ പുലര്‍ച്ചെ രണ്ടരയോടെയാണ് തിരൂര്‍ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചത്.
രാവിലെ എസ്പിയുടെ നേതൃത്വത്തില്‍വിശദമായി ഇവരെ ചോദ്യം ചെയ്യും. ഇന്ന് തന്നെ ഇവരെ കോടതിയില്‍ ഹാജരാക്കുമെന്നാണ് കരുതുന്നത്.
ഉച്ചക്ക് ശേഷമായിരിക്കും തുടര്‍ നടപടികള്‍ തീരുമാനിക്കുക. കൊലപാതകം നടത്തിയതിനെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും കൂടുതല്‍ കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. മാറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതും വ്യക്തമാകണം. കൊല്ലപ്പെട്ട സിദ്ധിഖിന്റെ മൃതദേഹം തിരൂര്‍ കോരങ്ങാട് ജുമാ മസ്ജിദില്‍ ഇന്നലെ അര്‍ധരാത്രിയോടെ ഖബറടക്കി.
കോഴിക്കോട് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ എരഞ്ഞിപ്പാലം ജംഗ്ഷനിലെ പാതയോരത്തുള്ള ഹോട്ടലിലാണ് സംഭവം നടന്നത്. 58 കാരനായ ഹോട്ടല്‍ ഉടമയെ 22 കാരനായ യുവാവും 19 കാരിയായ യുവതിയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി വനമേഖലയില്‍ ഉപേക്ഷിക്കുകയും ചെയ്തു. തെളിവുകളൊന്നും അവശേഷിപ്പിക്കാതെ പ്രതികള്‍ കേരളം കടക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.