സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു

No access to service road; Bus strike on Kannur - Thotta - Thalassery route from July 1
No access to service road; Bus strike on Kannur - Thotta - Thalassery route from July 1

കൊച്ചിയില്‍ സര്‍വീസ് നടത്താന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി ബസ് പണിമുടക്ക് അനുകൂലികള്‍ തടഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആറ് മണിക്കൂര്‍ പിന്നിട്ടു. കേരളത്തെ പണിമുടക്ക് ബാധിച്ചു. 
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല. കടകള്‍ അടച്ചിട്ടിരിക്കുകയാണ്. ചുരുക്കം ഓട്ടോകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. റെയില്‍വേ സ്റ്റേഷനില്‍ വരുന്ന യാത്രക്കാര്‍ക്കായി പൊലീസ് വാഹനങ്ങള്‍ സജീകരിച്ചിട്ടുണ്ട്.

tRootC1469263">

കോഴിക്കോട് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. ഇന്നലെ സര്‍വീസ് തുടങ്ങിയ ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. നഗരത്തില്‍ ഏതാനും ഓട്ടോകളും സര്‍വീസ് നടത്തുന്നുണ്ട്. 
കൊച്ചിയില്‍ സര്‍വീസ് നടത്താന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി ബസ് പണിമുടക്ക് അനുകൂലികള്‍ തടഞ്ഞു.

തൃശൂരില്‍ ചില കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. തൃശ്ശൂര്‍ ഡിപ്പോയില്‍ നിന്ന് രണ്ടു ബസുകള്‍ രാവിലെ സര്‍വീസ് നടത്തി.ദീര്‍ഘദൂര ബസ്സുകള്‍ സ്റ്റാന്‍ഡില്‍ എത്തുന്നുണ്ട്. നഗരത്തില്‍ ചുരുക്കം ചില ഓട്ടോറിക്ഷകളും സര്‍വീസ് നടത്തുന്നുണ്ട്. 

17 ആവശ്യങ്ങളുയര്‍ത്തിയാണ് 10 തൊഴിലാളി സംഘടനകളും കര്‍ഷക സംഘടനകളുംസംയുക്തമായി പണിമുടക്കുന്നത്. അവശ്യ സര്‍വീസുകള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി 25 കോടി തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാ?ഗമാകുമെന്നാണ് തൊഴിലാളി സംഘടനകള്‍ അവകാശപ്പെടുന്നത്. രാജ്യ തലസ്ഥാനമായ ദില്ലിയില്‍ ഉച്ചയ്ക്ക് പ്രതിഷേധ സം?ഗമം നടത്തും.

Tags