ഇതാണ് ഞങ്ങള്‍ പറഞ്ഞ മാറ്റം'; നേമത്ത് മഴക്കെടുതിയില്‍ തകര്‍ന്ന വീടുകളുടെ പുനരുദ്ധാരണം ഉടനടി പൂര്‍ത്തിയാക്കിയെന്ന് രാജീവ് ചന്ദ്രശേഖര്‍
വീടുകള്‍ തകര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ തങ്ങളുടെ കൗണ്‍സിലര്‍മാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചെന്നും ഒട്ടും വൈകാതെ തന്നെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു
നേമം കാലടിയില്‍ മഴക്കെടുതിയില്‍ വീടുകള്‍ തകര്‍ന്ന സംഭവത്തില്‍ ഇടപെട്ട് നേമം എംഎല്‍എയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍. തകര്‍ന്ന വീടുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി വരികയാണെന്ന് അദ്ദേഹം അറിയിച്ചു. വീടുകള്‍ തകര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ തങ്ങളുടെ കൗണ്‍സിലര്‍മാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചെന്നും ഒട്ടും വൈകാതെ തന്നെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇതാണ് തങ്ങള്‍ പറഞ്ഞ മാറ്റമെന്നും മികവിന്റെ രാഷ്ട്രീയമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:
വൈകി ലഭിക്കുന്ന സഹായം, പലപ്പോഴും അത് നിഷേധിക്കപ്പെടുന്നതിന് തുല്യമാണ്. അതുകൊണ്ടാണ് ഞങ്ങള്‍ ഉടനടി ഇടപെട്ടത്.
നേമത്തെ കാലടിയില്‍ മഴക്കെടുതിയില്‍ തകര്‍ന്ന വീടുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിവരികയാണ്.
ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് എത്രയും വേഗം തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയെത്താന്‍ കഴിയുംവിധം രാപ്പകല്‍ അധ്വാനം തുടരുന്ന ഞങ്ങളുടെ കൗണ്‍സിലര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
ഇതാണ് മാറ്റം. ഇതാണ് പ്രവര്‍ത്തന മികവിന്റെ രാഷ്ട്രീയം.
.jpg)

