പാര്‍ട്ടിയുടെ രാഷ്ട്രീയ സിസ്റ്റത്തെക്കുറിച്ച് തരൂര്‍ ബോധവാനല്ല ; വിമര്‍ശനവുമായി എന്‍ കെ പ്രേമചന്ദ്രന്‍ എംപി

premachandran
premachandran

തരൂര്‍ മറ്റൊരു മേഖലയില്‍നിന്ന് പാര്‍ട്ടിയില്‍ വന്ന ആളാണെന്നും താനടക്കം പാര്‍ട്ടിയുടെ താഴെത്തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച് വന്നതാണെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി.

ശശി തരൂരിനെ വിമര്‍ശിച്ച് ആര്‍എസ്പി നേതാവും കൊല്ലം എംപിയുമായ എന്‍ കെ പ്രേമചന്ദ്രന്‍. എന്താണ് പാര്‍ട്ടി എന്ന് ശശി തരൂര്‍ മനസ്സിലാക്കണമെന്നും രാജ്യതാല്‍പര്യവും പാര്‍ട്ടി താല്‍പര്യവും ഒന്നാകണമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയുടെ രാഷ്ട്രീയ സിസ്റ്റത്തെക്കുറിച്ച് തരൂര്‍ ബോധവാനല്ല. തരൂര്‍ മറ്റൊരു മേഖലയില്‍നിന്ന് പാര്‍ട്ടിയില്‍ വന്ന ആളാണെന്നും താനടക്കം പാര്‍ട്ടിയുടെ താഴെത്തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച് വന്നതാണെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി.

tRootC1469263">

ജനങ്ങളുടെയും രാജ്യത്തിന്റെയും നന്മയ്ക്കാണ് പാര്‍ട്ടി. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ രാജ്യതാല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് നില്‍ക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യതാല്‍പര്യത്തിന് എതിരാണെന്ന് പറയാന്‍ കഴിയുമോ എന്നും എന്‍ കെ പ്രേമചന്ദ്രന്‍ ചോദിച്ചു.

Tags