തങ്ക അങ്കി ഘോഷയാത്ര ഇന്ന് ശബരിമല സന്നിധാനത്ത് എത്തിചേരും, മണ്ഡലപൂജ നാളെ

9500 LED lights installed; KSEB facilitates Sabarimala pilgrimage
9500 LED lights installed; KSEB facilitates Sabarimala pilgrimage

മണ്ഡല പൂജയുമായി ബന്ധപ്പെട്ട തീർത്ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുപ്പതിനായിരം തീർത്ഥാടകർക്കും വെള്ളിയാഴ്ച 35000 തീർഥാടകർക്കും മാത്രമാണ് പ്രവേശനം

തങ്ക അങ്കി ഘോഷയാത്ര ഇന്ന് ശബരിമല സന്നിധാനത്ത് എത്തിചേരും. വൈകിട്ട്‌ മൂന്നിന് പമ്ബയില്‍നിന്ന്‌ പുറപ്പെട്ട് അഞ്ചോടെ ശരംകുത്തിയില്‍ എത്തിച്ചേരുന്ന ഘോഷയാത്രയെ സന്നിധാനത്തേക്ക് ആനയിക്കും.പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്ബോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേർന്ന് ഏറ്റുവാങ്ങും. 6.30ന്‌ അയ്യപ്പവിഗ്രഹത്തില്‍ തങ്ക അങ്കി ചാർത്തി ദീപാരാധന. 27ന് ഉച്ചയ്‌ക്ക്‌ തങ്ക അങ്കി ചാർത്തി മണ്ഡല പൂജ.

tRootC1469263">

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തില്‍നിന്ന് 23ന് പുറപ്പെട്ട ഘോഷയാത്ര വിവിധ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ എഴുപത്തിനാലോളം കേന്ദ്രങ്ങള്‍ സന്ദർശിച്ചാണ് ശബരിമലയിലെത്തുന്നത്. ആറന്മുളയില്‍ തങ്ക അങ്കി ദർശിക്കാനും കാണിക്ക അർപ്പിക്കുന്നതിനും സൗകര്യമൊരുക്കിയിരുന്നു.

400 പവനിലധികം തൂക്കം വരുന്ന തങ്ക അങ്കിയെ അനുഗമിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കൊപ്പം പത്തനംതിട്ട എആർ ക്യാമ്ബിലെ സായുധ പൊലീസ്‌ സംഘവുമുണ്ട്‌.മണ്ഡല പൂജയുമായി ബന്ധപ്പെട്ട തീർത്ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുപ്പതിനായിരം തീർത്ഥാടകർക്കും വെള്ളിയാഴ്ച 35000 തീർഥാടകർക്കും മാത്രമാണ് പ്രവേശനം. ഈ ദിവസങ്ങളില്‍ സ്പോട്ട് ബുക്കിംഗ് വഴി 2000 തീർത്ഥാടകരെ മാത്രമേ കടത്തിവിടുകയുള്ളൂ.

Tags