താമരശ്ശേരിയിൽ ചുരത്തിൽ തടിലോറി മറിഞ്ഞു ,മറ്റൊരു ലോറിയുടെ ടയർ പൊട്ടി ; വൻ ഗതാഗതക്കുരുക്ക്
May 15, 2025, 10:15 IST
കോഴിക്കോട് : താമരശ്ശേരി ചുരം ആറാംവളവിന് സമീപം തടിലോറി മറിഞ്ഞും മറ്റൊരു ലോറിയുടെ ടയർ പൊട്ടിയും വൻ ഗതാഗത തടസ്സം. ഇന്നലെ രാത്രി 10.30ഓടെ മരം കയറ്റിവന്ന ലോറി താമരശ്ശേരി ചുരത്തിൽ മറിഞ്ഞിരുന്നു. ഇതിനു സമീപത്തായി മറ്റൊരു ലോറിയുടെ ടയറുകൾ പൊട്ടി റോഡിൽ കുടുങ്ങുകയും ചെയ്തു.
tRootC1469263">ഇതോടെ ചുരത്തിൽ ഗതാഗതം പൂർണമായും സ്തംഭിക്കുകയായിരുന്നു. കുടുങ്ങിയ ലോറി ക്രെയിൻ ഉപയോഗിച്ച് ഒതുക്കി. നിലവിൽ വാഹനങ്ങൾ വൺവേ ആയാണ് കടന്ന് പോകുന്നത്. ചുരത്തിന് താഴെ അടിവാരം വരെ ഗതാഗതക്കുരുക്ക് നീണ്ടു. അഞ്ച് മണിക്കൂറോളമാണ് വാഹനങ്ങൾ ചുരത്തിൽ കുടുങ്ങിയത്.
.jpg)


