താമരശേരിയിൽ 13 വയസുകാരിയെ കാണാതായി

missing
missing

കോഴിക്കോട്: താമരശേരിയിൽ 13 വയസുകാരിയെ കാണാതായി. ചൊവ്വാഴ്ച രാവിലെ 9 മണിക്ക് സ്കൂളിൽ പരീക്ഷക്കായി പോയതാണ്. പിന്നീട് കുട്ടി വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. 

താമരശ്ശേരി പെരുമ്പള്ളി സ്വദേശിയായ പെൺകുട്ടിയെയാണ് കാണാതായത്. പുതുപ്പാടി സർക്കാർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ബന്ധുവായ മറ്റൊരു യുവാവിനെയും അതേ ദിവസം കാണാതായിട്ടുണ്ട്. പുതുപ്പാടി ആച്ചി കോളനി സ്വദേശിയായ അജ്നാസിനെയാണ് (26) കാണാതായത്. ഈ യുവാവിനെതിരെ പെൺകുട്ടിയുടെ രക്ഷിതാക്കൾ നേരത്തെ പരാതി നൽകിയിരുന്നു.
 

Tags

News Hub