താമരശ്ശേരിയിൽ കാർ മരത്തിലിടിച്ച് അപകടം ; അമ്മയും മകളും മരിച്ചു

accident-alappuzha

 കോഴിക്കോട് : താമരശ്ശേരി അമ്പായത്തോട് വാഹനാപകടത്തിൽ രണ്ടു മരണം. അമ്പായത്തോട്ടിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ അമ്മയും മകളുമാണ് മരിച്ചത്. 

പന്തീരങ്കാവ് സ്വദേശികളായ റുബീന, മകൾ ഫാത്തിമ എന്നിവരാണ് അപകടത്തിൽ മരിച്ചത്. കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

tRootC1469263">

Tags