മുഖ്യമന്ത്രി ഓരോ ദിവസവും ഓരോ ‘തള്ളു’മായി നടക്കുകയാണ് : പരിഹാസവുമായി സലിം കുമാർ

'The sunset is not far away'; Actor Salim Kumar on his journey to death

 മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പരിഹാസവുമായി നടൻ സലിം കുമാർ. മുഖ്യമന്ത്രി ഓരോ ദിവസവും ഓരോ ‘തള്ളു’മായി നടക്കുകയാണെന്നും ലോകത്ത് ഒരിടത്തും കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെന്നും സലിം കുമാർ പറഞ്ഞു. പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി മുൻപ് നടത്തിയ ഒരു വാർത്താസമ്മേളനത്തെ ഉദാഹരിച്ചായിരുന്നു സലിം കുമാറിന്റെ പരിഹാസം. കേരളത്തിലെ മാറ്റം കണ്ട് അമേരിക്ക പോലും തോറ്റുപോകുമെന്ന് വിദേശത്തുനിന്ന് വന്ന ഒരു പയ്യൻ പറഞ്ഞതായി മുഖ്യമന്ത്രി ഒരിക്കൽ പറയുകയുണ്ടായി. ആ പയ്യൻ ആരാണെന്ന് അന്വേഷിച്ചു പോയ ഞാൻ ഒടുവിൽ അവനെ കണ്ടെത്തി. അവൻ ഊളംപാറയിലെ മാനസികാശുപത്രിയിലായിരുന്നു. വ്യവസായ സൗഹൃദ കേരളത്തിൽ 3 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് ഒരു വ്യവസായി പറഞ്ഞതായും മുഖ്യമന്ത്രി അവകാശപ്പെട്ടു. ആ വ്യവസായിയെ തിരഞ്ഞു ചെന്നപ്പോൾ അയാൾ ആ പയ്യൻ കിടക്കുന്നതിന്റെ അടുത്ത വാർഡിൽ തന്നെയുണ്ടായിരുന്നുവെന്നും സലിം കുമാർ പരിഹസിച്ചു.

Tags