സോളാര്‍ കേസില്‍ പരാതിക്കാരിയുടെ തനിക്ക് ലഭിച്ച ഒരു കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നുവെന്ന് ടി ജി നന്ദകുമാര്‍

google news
TG Nandakumar

സോളാര്‍ കേസില്‍ പരാതിക്കാരിയുടേതായി തനിക്ക് ലഭിച്ച രണ്ട് കത്തുകളില്‍ ഒന്നില്‍ അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നുവെന്ന് ദല്ലാള്‍ ടി ജി നന്ദകുമാര്‍. രണ്ട് കത്തുകളാണ് തനിക്ക് ലഭിച്ചത്. അതില്‍ ഒന്നില്‍ 19 പേജും മറ്റൊന്നില്‍ 25 പേജും ഉണ്ടായിരുന്നു. രണ്ടാമത്തെ കത്തില്‍ ഉമ്മന്‍ചാണ്ടി തന്നെ ശാരീരികമായി ബുദ്ധിമുട്ടിച്ചതായി പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ടെന്നും നന്ദകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഈ കത്തിന്റെ പേരില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടില്ല. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നന്ദകുമാര്‍ പറഞ്ഞു. 2016 ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയതിന് പിന്നാലെ പരാതിക്കാരി കാണാന്‍ പോയിരുന്നു. ഉമ്മന്‍ചാണ്ടി ശാരീരികമായും സാമ്പത്തികമായും ഉപയോഗിച്ചതായി ആ അവര്‍ നല്‍കിയ പരാതിയില്‍ ഉണ്ടായിരുന്നു. പരാതിക്കാരിക്ക് മുഖ്യമന്ത്രിയെ കാണാന്‍ സഹായം ചെയ്തു നല്‍കിയിട്ടില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.

Tags