പെട്രോളിൽ എഥനോളിന്റെ അളവ് അറിയാൻ കേരളത്തിലും പരിശോധന തുടങ്ങി
തിരുവനന്തപുരം, എറണാകുളം കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പമ്പുകളിൽ രാവിലെയോടെ പരിശോധന നടന്നു
തിരുവനന്തപുരം: പെട്രോളിൽ എഥനോളിന്റെ അളവ് അറിയാൻ കേരളത്തിലും പരിശോധന തുടങ്ങി. കർണാടകയില്‍ എഥനോൾ അളവ് കൂടുതലാണെന്ന കണ്ടത്തലിന് പിന്നാലെയാണ് കേരളത്തിലെ നാല് ജില്ലകളിൽ പരിശോധന നടത്തുന്നത്.
തിരുവനന്തപുരം, എറണാകുളം കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പമ്പുകളിൽ രാവിലെയോടെ പരിശോധന നടന്നു. ആറു സാമ്പിളുകളാണ് ശേഖരിച്ചരിച്ചത്. ഓയിൽ കമ്പനികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ആയിരുന്നു സാമ്പിൾ ശേഖരണം.
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡില്‍ നിന്നും ശേഖരിച്ച് പെട്രോള്‍ സാമ്പിളില്‍ 31.2 ശതമാനവും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിന്റെ സാമ്പിളില്‍ 30.5 ശതമാനം എഥനോളുമാണ് കണ്ടെത്തിയിരിക്കുന്നത്.
ഇതേ കമ്പനിയുടെ മറ്റൊരു സാമ്പിളില്‍ 27ശതമാനം എഥനോളും ബിപിസിഎല്‍ സ്പീഡ് പെട്രോളില്‍ 26.5 ശതമാനവും നയാരയില്‍ 26.1 ശതമാനവും ഷെല്‍ പെട്രോളില്‍ 25.5 ശതമാനം എഥനോള്‍ സാന്നിധ്യവുമാണ് കണ്ടെത്തിയിരിക്കുന്നത്. ബിപിസിഎല്‍, എച്ച്പിസിഎല്‍, ഐഒസിഎല്‍ എന്നിവിടങ്ങളിലെ ചില സാമ്പിളുകളിലും 20ശതമാനത്തിന് മുകൡ എഥനോള്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം തന്നെ ചിലതില്‍ 13.5ശതമാനം മുതല്‍ 20.6 ശതമാനം വരെയാണ് എഥനോള്‍ സാന്നിധ്യം.
.jpg)

