ബസ് ഇടിച്ച്‌ പത്ത് വയസുകാരന് ദാരുണാന്ത്യം; പേരക്കുട്ടിയുടെ മരണവാര്‍ത്തയ്ക്ക് പിന്നാലെ ഹൃദയാഘാതത്തെത്തുടര്‍ന്ന് 84-കാരനും മരിച്ചു

s

പേരക്കുട്ടിയുടെ വിയോഗം അറിഞ്ഞതിനുപിന്നാലെ ഹനീഫ തളർന്നുവീഴുകയായിരുന്നു. ഉടൻതന്നെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പുറത്തൂർ. പേരക്കുട്ടിയുടെ മരണവാർത്ത അറിഞ്ഞതിന് തൊട്ടുപിന്നാലെ ഹൃദയാഘാതം മൂലം വയോധികൻ മരിച്ചു.പുത്തൻ പീടിയേക്കല്‍ അൻവറിന്റെ മകൻ മുഹമ്മദ് റിഹാന്റെ (10) മരണവാർത്തയറിഞ്ഞ ആഘാതത്തിലാണ് അൻവറിന്റെ പിതാവ് ഹനീഫ (84) ഹൃദയാഘാതം മൂലം മരിച്ചത്.

പേരക്കുട്ടിയുടെ വിയോഗം അറിഞ്ഞതിനുപിന്നാലെ ഹനീഫ തളർന്നുവീഴുകയായിരുന്നു. ഉടൻതന്നെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ എൻ.ഒ.സി. പടി പള്ളിക്ക് സമീപമുണ്ടായ അപകടത്തിലാണ് മുഹമ്മദ് റിഹാൻ മരിച്ചത്. സൈക്കിളില്‍ പോകുകയായിരുന്ന റിഹാനെ പുറത്തൂരില്‍നിന്ന് തിരൂരിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബസ് തട്ടി വീണ കുട്ടിയുടെ ശരീരത്തിലൂടെ ചക്രം കയറിയിറങ്ങി. ആബിദയാണ് റിഹാന്റെ മാതാവ്. ഹിബ, ഇഷ്‌വ എന്നിവർ സഹോദരങ്ങളാണ്.                                                                                                                                                                                                                                                                                                    

Tags