'കാലാവധി പൂർത്തിയാക്കും ; രാജി വാർത്ത തള്ളി കെ ജയകുമാർ

JAYAKUMER

രാജി വെറും വാര്‍ത്ത മാത്രമാണെന്നും 2027 നവംബര്‍ വരെയുള്ള കാലാവധി പൂര്‍ത്തിയാക്കുമെന്നുമായിരുന്നു പ്രതികരണം.

പത്തനംതിട്ട:  രാജി വെക്കുന്നുവെന്ന വാര്‍ത്ത തീര്‍ത്തും വ്യാജമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍.തന്റെ രാജി വെറും വാര്‍ത്ത മാത്രമാണെന്നും 2027 നവംബര്‍ വരെയുള്ള കാലാവധി പൂര്‍ത്തിയാക്കുമെന്നുമായിരുന്നു പ്രതികരണം.

ബോർഡിന്റെ പ്രവർത്തനങ്ങൾ വളരെ സങ്കീർണ്ണമാണ്. വ്യത്യസ്തമായ തീരുമാനങ്ങൾ എടുക്കുമ്പോൾ ചിലപ്പോൾ നിരാശകൾ ഉണ്ടാകും. മന്ത്രിയും ബോർഡുമായി അഭിപ്രായവ്യത്യാസമില്ലെന്നും ആശയങ്ങൾ കൈമാറിയതിൽ പ്രശ്നമുണ്ടെങ്കിൽ പറഞ്ഞ് മനസ്സിലാക്കുമെന്നും കെ ജയകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. 

 ശബരിമലയിലെ തിരുവോണസദ്യയ്ക്ക് സര്‍വീസ് സംഘടനകളോ മറ്റ് സംഘടനകളോ പണപ്പിരിവ് നടത്തേണ്ടതില്ലെന്നും ദേവസ്വം ബോര്‍ഡ് നേരിട്ട് സദ്യ നടത്തുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ചില ഭക്തര്‍ക്ക് സദ്യ കിട്ടിയില്ലെന്നായിരുന്നു പരാതി.

ഇതിൽ മറുപടിയുമായി ദേസ്വം മന്ത്രി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ 3000 ഭക്തർക്ക് സദ്യ നൽകിയെന്നാണ് കെ ജയകുമാർ പ്രതികരിച്ചത്. പിന്നാലെയാണ് മന്ത്രിയും ബോര്‍ഡുമായി ശീതയുദ്ധത്തിലാണെന്നും കെ ജയകുമാര്‍ രാജി വെച്ചൊഴിയുന്നെന്നും പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Tags