ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം ; ഹെല്‍പ് ഡെസ്‌കിലേക്ക് 381 കോളുകള്‍ ലഭിച്ചതായി നോര്‍ക്ക

War intensifies! Impact of Iran-Israel conflict also in the Gulf, reports of explosions; Qatar, Kuwait, UAE close airspace

യുദ്ധം ആരംഭിച്ചതോടെ ഏവരും കടുത്ത ആശങ്കയിലാണ്.

ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹെല്‍പ് ഡെസ്‌കിലേക്ക് 381 കോളുകള്‍ ലഭിച്ചെന്ന് നോര്‍ക്ക. വിദേശത്ത് നിന്ന് 137 പേര്‍ ബന്ധപ്പെട്ടു. വിമാന സര്‍വീസ് സംബന്ധിച്ച വിവരങ്ങള്‍ തേടി കൊണ്ടാണ് കൂടുതല്‍ കോളുകളും എത്തിയത്. ബന്ധപ്പെട്ട മലയാളികള്‍ സുരക്ഷിതരാണെന്നും നോര്‍ക്ക അറിയിച്ചു. പ്രവാസികള്‍ ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങള്‍ പിന്തുടരണമെന്നും നോര്‍ക്ക അധികൃതര്‍ നിര്‍ദേശിച്ചു.

tRootC1469263">

ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവാസി കേരളീയര്‍ക്കായും കുടുംബാംഗങ്ങള്‍ക്കുമായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശാനുസരണം സജ്ജീകരിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക നോര്‍ക്ക ഹെല്‍പ്ഡെസ്‌ക് നമ്പറുകളില്‍ 2026 മാര്‍ച്ച് 01 ഞായറാഴ്ച രാവിലെ 11.30 മണി വരെ ആകെ 381 കോളുകളാണ് ലഭിച്ചതെന്ന് നോര്‍ക്ക വകുപ്പ് സെക്രട്ടറി വ്യക്തമാക്കി.
യുദ്ധം ആരംഭിച്ചതോടെ ഏവരും കടുത്ത ആശങ്കയിലാണ്.

Tags