തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷം; മേയര്‍ വി വി രാജേഷിന് പരിക്ക്
തിരുവനന്തപുരം: കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ മേയര്‍ വി വി രാജേഷിന് പരിക്ക്. ചികിത്സ തേടിയ മേയര്‍ കാലില്‍ പ്ലാസ്റ്ററിട്ടു. മേയര്‍ ഉള്‍പ്പെടെ 16 പേരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. ഡെപ്യൂട്ടി മേയര്‍ ജി എസ് ആശാ നാഥും ചികിത്സയിലാണ്.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം കോർപ്പറേഷനിലെ 19 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത സംഭവത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് സിപിഎം കൗൺസിലർമാർ മേയറെ തടഞ്ഞത്. രാവിലെ മേയർ ഓഫീസിലേയ്‌ക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനെത്തുടർന്നുണ്ടായ ഉന്തിലും തള്ളിലുംപെട്ട് മേയറും മുതിർന്ന നേതാവ് വഞ്ചിയൂർ ബാബുവും നിലത്തുവീഴുകയായിരുന്നു.
മേയര്‍, ഡെപ്യൂട്ടി മേയര്‍ എന്നിവരടക്കം ഒമ്പത് പേര്‍ക്ക് ഗുരുതര പരിക്കേറ്റെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ആസൂത്രിത ആക്രമണമാണ് നടന്നത്. മേയറുടെ കാലിന് പരിക്കേറ്റു. ആശാനാഥിന് തലയ്ക്ക് പരിക്കേറ്റു. രണ്ട് വട്ടം ഛര്‍ദ്ദിച്ചു. ആക്രണത്തെ ശക്തമായി അപലപിക്കുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
.jpg)

