കെഎസ്ഇബിയിൽ ആയിരത്തിലധികം താൽക്കാലിക ഒഴിവുകൾ


കെഎസ്ഇബിയിൽ ആയിരത്തിലധികം താൽക്കാലിക ഒഴിവുകൾ. നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ആയിരിക്കും. 179 ദിവസത്തേക്കാണ് നിയമനം. എസ്എസ്എൽസി, അല്ലെങ്കിൽ തത്തുല്ല്യ വിദ്യാഭ്യാസവും സർക്കാർ അംഗീകൃത ഇലക്ട്രീഷ്യൻ/ വയർമാൻ ട്രെഡിൽ രണ്ടു വർഷത്തെ സ്റ്റേറ്റ്/ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും പോസ്റ്റിൽ കയറാനുമുള്ള കഴിവുമാണ് യോഗ്യത. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 15 ദിവസത്തെ പരിശീലനം നൽകും. ഇതിനു ശേഷമായിരിക്കും നിയമനം. വനിതകളെ പരിഗണിക്കില്ല. ജില്ലാതലത്തിൽ വരുന്ന ഒഴിവ് അനുസരിച്ചായിരിക്കും നിയമനം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജീവനക്കാരെ ലഭിച്ചില്ലെങ്കിൽ കരാർ വഴി നിയമനം നടത്തും. മഴക്കെടുതി മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാണ് അടിയന്തിരമായി നിയമനം നടത്തുന്നത്.
tRootC1469263">ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ തൊഴിൽ അവസരം
തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ വിവിധ വിഭാഗങ്ങളിൽ ക്ലാർക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ്, വാച്ച്മാൻ തസ്തികകളിൽ കരാർ അടിസ്ഥാനത്തിലും സ്വീപർ കം സാനിറ്ററി വർക്കർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിലും നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ http://www.gecbh.ac.in വെബ്സൈറ്റ് മുഖേന ജൂൺ 10 നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: http://www.gecbh.ac.in , 0471-2300484.
