രാഹുൽ മാങ്കൂട്ടത്തിലിന് താത്കാലിക ആശ്വാസം; മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി
ഹൈക്കോടതി വിധിയിലെ ഖണ്ഡിക 17, 18, 20, 21 എന്നിവയിലെ അതിജീവിതയ്‌ക്കെതിരായ പരാമർശങ്ങൾ നീക്കം ചെയ്‌തു
ന്യൂ ഡൽഹി : ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ആശ്വാസം. മുൻകൂർ ജാമ്യത്തിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി. ഹൈക്കോടതിയുടെ വിധിയിൽ ഇടപെടാൻ തങ്ങൾ താൽപര്യപ്പെടുന്നില്ലെന്ന് ജസ്റ്റിസ് എം.എം. സുന്ദരേഷും ജസ്റ്റിസ് എൻ.കെ. സിങ്ങുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.ബലാത്സംഗക്കേസിൽ ഹൈക്കോടതി അനുവദിച്ചിരുന്ന മുൻകൂർ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ആദ്യ പരാതിക്കാരിയുടെ ആവശ്യം.
ഹൈക്കോടതി വിധിയിലെ ഖണ്ഡിക 17, 18, 20, 21 എന്നിവയിലെ അതിജീവിതയ്‌ക്കെതിരായ പരാമർശങ്ങൾ നീക്കം ചെയ്‌തു.ഹൈക്കോടതിയിൽ നടന്നത് മിനി ട്രയൽ മാത്രമാണെന്നും അതിജീവിതയ്‌ക്കെതിരായ പരാമർശങ്ങൾ വിധിയിൽ ഉൾപ്പെടുന്നത് വിചാരണവേളയിൽ ബാധിക്കുമെന്നുമാണ് അതിജീവിതയുടെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാണിച്ചത്. ഇതേ തുടർന്നാണ് സുപ്രീംകോടതി ഈ പരാമർശങ്ങൾ നീക്കിയത്
.jpg)


