എട്ടാം ക്ലാസ് മാത്രം മതി; താല്‍ക്കാലിക സര്‍ക്കാര്‍ ജോലി നേടാം


സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ ജോലി നേടാം,ഇന്റര്‍വ്യൂ മുഖേന ജോലിക്കാരെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് തസ്തികയിലേക്കും ക്ലീനിങ് ജോലിക്കും ജോലിക്കാരെ ആവശ്യമുണ്ട്. താല്‍ക്കാലിക കരാര്‍ നിയമനങ്ങളാണ് നടക്കുക. താല്‍പര്യമുള്ളവര്‍ യോഗ്യത വിവരങ്ങള്‍ക്കനുസരിച്ച് ഏപ്രില്‍ 22 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
യോഗ്യത
കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്
പ്ലസ് ടു, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് വിജയിച്ചിരിക്കണം.
ആറ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ആവശ്യമാണ്.
സ്വീപ്പര്‍

എട്ടാം ക്ലാസ് വിജയിച്ചിരിക്കണം.
ഇന്റര്‍വ്യൂ
മേല്‍പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 22ന് രാവിലെ 10:30ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസം, പ്രായം, മറ്റ് യോഗ്യത വിവരങ്ങള്‍ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും ഹാജരാക്കണം.
കോന്നി മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കഡാവര്‍ അറ്റന്‍ഡറെ തിരഞ്ഞെടുക്കുന്നു. ഏപ്രില്‍ 22ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തില്‍ ഏഴാം ക്ലാസ് യോഗ്യതയുളള 50 വയസില്‍ താഴെ പ്രായമുളളവര്‍ക്ക് പങ്കെടുക്കാം. മുന്‍പരിചയമുളളവര്‍ തിരിച്ചറിയല്‍ രേഖ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പും പ്രവൃത്തി പരിചയ സാക്ഷ്യപത്രവും സഹിതം ഹാജരാകണം. ഫോണ്‍ : 0468 2344823, 2344803.