തദ്ദേശ സ്ഥാപനങ്ങളിലെ 122 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി
Jan 6, 2026, 11:00 IST
വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി. ലൈബ്രേറിയൻ,നഴ്സറി ടീച്ചർ തുടങ്ങിയ തസ്തികകളിൽ 122 പേരെ സ്ഥിരപ്പെടുത്തിയാണ് ഉത്തരവിറങ്ങിയത്. ലൈബ്രേറിയൻ- 86, നഴ്സറി ടീച്ചർ- 22, ആയ-14, എന്നിവരെയാണ് സ്ഥിരപ്പെടുത്തിയത്. പത്തുവർഷമോ അതിലധികമോ താൽക്കാലിക ജോലിയിൽ തുടരുന്നവരെയാണ് സ്ഥിരപ്പെടുത്തിയത്.
tRootC1469263">സ്ഥിരപ്പെടുത്തിയതിൽ ഒരു വർഷം സർക്കാരിന് 1.08 കോടി രൂപയുടെ അധിക ബാധ്യത വരും. ശമ്പള വർധനയടക്കം പരിഗണിക്കുമ്പോൾ ബാധ്യതയുടെ കണക്ക് വർധിക്കും. സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗ തീരുമാനിച്ചിരുന്നു. മറ്റ് വകുപ്പുകളിലും താത്കാലിക ജീവനക്കാരായവരെ സ്ഥിരപ്പെടുത്താനുള്ള ആവശ്യം സർക്കാരിന് മുന്നിലുണ്ട്.
.jpg)


