എറണാകുളം അങ്കമാലി അതിരൂപത തര്‍ക്കത്തില്‍ താത്കാലിക സമവായം

Bishop Mar Joseph Pamplani criticizes the forest department for not supporting the people
Bishop Mar Joseph Pamplani criticizes the forest department for not supporting the people

ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാമ്പ്‌ലാനിയും വൈദികരും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സമവായം.

എറണാകുളം അങ്കമാലി അതിരൂപതയിലെ തര്‍ക്കത്തില്‍ താത്കാലിക സമവായം. നാളെ എട്ടുമണിക്ക് സമരം അവസാനിപ്പിക്കാമെന്ന് വൈദികര്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാമ്പ്‌ലാനിയും വൈദികരും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സമവായം.

പൂര്‍ണമായ പ്രശനപരിഹാരത്തിന് പാംപ്ലാനി വൈദികരോട് ഒരു മാസം സമയം ആവശ്യപ്പെട്ടു. ഇത് വൈദികര്‍ സമ്മതിച്ചതായാണ് വിവരം. കേസുകളില്‍ മേലുദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് എസിപി  സി. ജയകുമാര്‍ അറിയിച്ചു.

tRootC1469263">

Tags