തിരുവനന്തപുരം വനിതാ പോളിടെക്നിക്കിൽ ലക്ചറർ തസ്തികയിൽ താത്കാലിക നിയമനം
Jul 15, 2025, 19:44 IST
തിരുവനന്തപുരം : കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിൽ ഇലക്ട്രിക്കൽ എൻജിനിയറിങ് ലക്ചറർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു.
ഇതിനായി ജൂലൈ 17ന് അഭിമുഖം നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബി.ടെക് ബിരുദമാണ് ജോലിക്കുവേണ്ടിയുള്ള യോഗ്യത.
tRootC1469263">താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10ന് മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
.jpg)


