തൃശ്ശൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

google news
death

തൃ​ശൂർ : ആനന്ദപുരത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. ആളൂർ തിരുത്തിപറമ്പ് വെളിയത്ത് ഉണ്ണികൃഷ്ണണൻറെ മകൻ ആദർശാണ് (21) മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് ആദർശ് സുഹൃത്തുക്കളോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയത്. കുളത്തിൻറെ മറുകരയിലേക്ക് നീന്തുന്നതിനിടെ മുങ്ങിപോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഫയർഫോഴ്സും നാട്ടുകാരും പുതുക്കാട് പൊലീസും ചേർന്ന് മൂന്ന് മണിക്കൂറോളം തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. തൃശൂരിൽ നിന്നെത്തിയ സ്കൂബ സ്ക്വാഡാണ് മൃതദേഹം പുറത്തെടുത്തത്.

മാള ഐ.ടി.ഐയിലെ വിദ്യാർഥിയാണ് ആദർശ്. മാതാവ്: ബിന്ദു. സഹോദരങ്ങൾ: അതുൽ, അക്ഷയ്.

Tags