സംസ്ഥാനത്ത് താപനില ഉയരുന്നു ; 11 ജില്ലകളില്‍ മുന്നറിയിപ്പ്
Mar 20, 2026, 15:38 IST
തിരുവനന്തപുരം: ചുട്ടുപൊള്ളി കേരളം.സംസ്ഥാനത്ത് 11 ജില്ലകളില്‍ താപനില മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ആണ് യെല്ലോ അലേര്‍ട്ട്.
കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി വരെയും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയരും. ഈ മാസം 22 വരെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
.jpg)


