ചൂട് കൂടും, മഴ കുറയും !! എൽ നിനോ ശക്തമാകുമെന്ന് പ്രവചനം
Mar 17, 2026, 09:03 IST
ന്യൂഡൽഹി: ഇന്ത്യയിൽ ഇക്കുറി മൺസൂൺ മഴ സാധാരണയിലേതിനെക്കാൾ കുറയുമെന്ന് മുന്നറിയിപ്പ്. ‘എൽ നിനോ’ പ്രതിഭാസമാകും ഇതിനുകാരണമെന്നാണ് വിലയിരുത്തൽ. പസഫിക് സമുദ്രത്തിലെ താപനില ഉയരുന്ന പ്രതിഭാസമാണ് എൽ നിനോ.യു.എസ്. ദേശീയ കാലാവസ്ഥാ ഏജൻസിയായ യു.എസ്. നാഷണൽ ഓഷ്യാനിക് അറ്റ്‌മോസ്‌ഫറിക്(എൻ.ഒ.എ.എ.) പറയുന്നതനുസരിച്ച്, ജൂൺ-ഓഗസ്റ്റ് മാസങ്ങളിൽ എൽനിനോ ശക്തിപ്രാപിക്കും. തത്‌ഫലമായി ഇന്ത്യയിൽ ചൂടുയരുകയും മൺസൂൺ ദുർബലപ്പെടുകയും ചെയ്യാം.
tRootC1469263">എൻ.ഒ.എ.എ.യുടെ കാലാവസ്ഥാപ്രവചന സെന്ററിന്റെ (സി.പി.സി.) നിരീക്ഷണത്തിൽ ജൂണിനും ഓഗസ്റ്റിനും ഇടയിൽ എൻ നിനോ ഉണ്ടാകാനുള്ള സാധ്യത 62 ശതമാനമാണെന്നും തുടർന്നുള്ള മാസങ്ങളിൽ ഇത് 80 ശതമാനമായി ഉയരാമെന്നും മുന്നറിയിപ്പുണ്ട്.
.jpg)


