പ്രചാരണം കൊഴുപ്പിക്കാൻ ഇടതുപക്ഷം; മൂന്ന് ദിവസത്തെ പ്രചാരണ പര്യടനത്തിനായി തേജസ്വി യാദവ് ചൊവ്വാഴ്ച കേരളത്തിലെത്തും

Left Party to intensify campaign; Tejashwi Yadav to arrive in Kerala on Tuesday for three-day campaign tour

 കോഴിക്കോട്: ആര്‍ജെഡി ദേശീയ വര്‍ക്കിങ് പ്രസിഡന്റും ബീഹാറിലെ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് കേരളത്തിലെ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി  എത്തും. മൂന്ന് ദിവസത്തെ പ്രചാരണ പര്യടനത്തിനായി തേജസ്വി ചൊവ്വാഴ്ച കേരളത്തിലെത്തും.

മലപ്പുറം, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലായി നടക്കുന്ന പൊതുയോഗങ്ങളിലും റാലികളിലും തേജസ്വി യാദവ് പങ്കെടുക്കുമെന്ന് ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാര്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് പൊന്നാനി ബസ് സ്റ്റാന്‍ഡിന് സമീപം തേജസ്വി തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിക്കും.

ബുധനാഴ്ച പേരാമ്പ്ര, വടകര, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കായി നടക്കുന്ന പരിപാടികളിലും തേജസ്വി പങ്കെടുക്കും. വ്യാഴാഴ്ച ബേപ്പൂര്‍, കല്‍പ്പറ്റ, മുക്കം എന്നീ മണ്ഡലങ്ങളിലും തേജസ്വി യാദവ് പ്രചാരണയോഗങ്ങളില്‍ പങ്കെടുക്കുമെന്ന് ആര്‍ജെഡി നേതാക്കള്‍ അറിയിച്ചു.