വയനാട് ടൗണ്‍ഷിപ്പിനായി ടെക്നോപാര്‍ക്കിലെ പ്രതിധ്വനി 28.66 ലക്ഷം രൂപ നല്‍കി

 Pratidhwani in Technopark donated Rs 28.66 lakhs for Wayanad Township
 Pratidhwani in Technopark donated Rs 28.66 lakhs for Wayanad Township

തിരുവനന്തപുരം: വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആര്‍എഫ്) 28,66,918 രൂപ സംഭാവന ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തിന്‍റെ ഓഫീസില്‍ വെച്ച് പ്രതിധ്വനി സംസ്ഥാന കണ്‍വീനര്‍ രാജീവ് കൃഷ്ണന്‍ ദുരിതാശ്വാസ ഫണ്ട് കൈമാറി. തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം.ബി രാജേഷ്, പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ മന്ത്രി ഒ.ആര്‍ കേളു, റവന്യൂ ഭവന നിര്‍മ്മാണ മന്ത്രി കെ. രാജന്‍, വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് സ്പെഷ്യല്‍ ഓഫീസര്‍ എസ്. സുഹാസ്, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അനുപമ ടി.വി എന്നിവര്‍ സന്നിഹിതരായിരുന്നു.

tRootC1469263">

കേരളത്തിലെ 1156 ഐ.ടി ജീവനക്കാരാണ് വയനാട് ടൗണ്‍ഷിപ്പിനായുള്ള പ്രതിധ്വനിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തത്. തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍പാര്‍ക്ക് എന്നീ പ്രതിധ്വനി യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഫണ്ട് സമാഹരിച്ചത്. പ്രതിധ്വനി സമാഹരിച്ച തുകയില്‍ 20 ലക്ഷം രൂപ ടൗണ്‍ഷിപ്പില്‍ ഒരു വീട് നിര്‍മ്മിക്കുന്നതിനും 8.67 ലക്ഷം രൂപ ടൗണ്‍ഷിപ്പില്‍ മറ്റ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വിനിയോഗിക്കും.

ടെക്നോപാര്‍ക്കിലെ പ്രതിധ്വനിയുടെ പ്രസിഡന്‍റ് വിഷ്ണു രാജേന്ദ്രന്‍, മറ്റ് ഭാരവാഹികളായ രാഹുല്‍ ചന്ദ്രന്‍, സനീഷ് കെ.പി, പ്രശാന്തി പി.എസ് എന്നിവര്‍ പ്രതിധ്വനിയെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുത്തു.

Tags