സാങ്കേതിക സർവകലാശാല: എം. ടെക് സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 10 മുതൽ 14 വരെ

admission


എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ പഠനവകുപ്പുകളിൽ 2026-27 അധ്യയന വർഷത്തേക്കുള്ള എം.ടെക്. പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 10 മുതൽ 14 വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു.  പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾ ആവശ്യമായ അസ്സൽ രേഖകൾ സഹിതം സർവകലാശാല ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യേണ്ടതാണ്.

സ്പോട്ട് അഡ്മിഷനിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾ ജനന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി., ബി.ടെക്. പ്രൊവിഷണൽ/സി.ജി.പി.എ. സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, കണ്ടക്റ്റ് സർട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, നോൺ-ക്രീമി ലെയർ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ admission-pg@ktu.edu.in എന്ന ഇമെയിൽ വിലാസത്തിലേക്ക് 2026 ആഗസ്റ്റ് 13 വൈകുന്നേരം 5.00 മണിക്ക് മുൻപായി സമർപ്പിക്കാവുന്നതാണ്.

രേഖകൾ ഇമെയിൽ വഴി സമർപ്പിക്കുന്ന വിദ്യാർത്ഥികൾ 2026 ആഗസ്റ്റ് 14-ന് രാവിലെ 10.00 മണിക്ക് സർവകലാശാല  ആസ്ഥാനത്ത് ഹാജരായി രേഖകളുടെ പരിശോധന പൂർത്തിയാക്കേണ്ടതാണ്.

Tags